കോന്നി: ഇക്കോ ടൂറിസം പദ്ധതിയായ ആനത്താവളത്തിലെ ആനകൾ ചരിയുന്നതിൽ ദുരൂഹത നിഴലിക്കുന്നതായി ആരോപണം. കോന്നിയുടെ പൈതൃകമായ ആനത്താവളത്തെ തകർക്കുന്ന ഗൂഢശ്രമങ്ങൾ ചില കോണിൽ നിന്നും അടുത്ത കാലത്തായി നടന്നു വരുന്നുണ്ട്. കോന്നി സുരേന്ദ്രൻ ആനയെ കുങ്കി ആന പരിശീലനത്തിന് കൊണ്ടുപോകുന്നത് മുതൽ ആരംഭിച്ച ഗൂഡാലോചനയാണ്.ഇതിനെതിരെ അന്ന് അടൂർ പ്രകാശ് എം.എൽ.എ ജനകീയ പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു. നിലവിൽ അതിന്റെ പേരിൽ കോടതിയിൽ കേസ് നിലനിൽക്കുന്നുണ്ട്. നാഥനില്ലാ കളരിയായി കോന്നി ഇക്കോടൂറിസത്തെ തകർക്കുന്ന നടപടിക്കെതിരെ കെ.പി.സി.സി ഒ.ബി.സി ഡിപ്പാർട്ട്‌മെന്റ് ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുന്നതിനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് ജില്ലാ ചെയർമാൻ പ്രവീൺ പ്ലാവിളയിൽ അറിയിച്ചു.