06-congress-block-office
മഹാത്മാഗാന്ധി പുനരാവിഷ്‌കരണം സാധ്യമാക്കണം: ആന്റോ ആന്റണി

റാന്നി: ഗാന്ധി ദർശൻ വേദിയുടെ ഗാന്ധി ജയന്തി വരാഘോഷങ്ങളും അനുമോദന സമ്മേളനവും ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയർമാൻ ബെന്നി പുത്തൻ പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു.കെ.പി.സി.സി.സെക്രട്ടറി റിങ്കു ചെറിയാൻ, നിർവാഹകസമിതി അംഗം കെ.ജയവർമ്മ എന്നിവരെ സമ്മേളനത്തിൽ അനുമോദിച്ചു. സംസ്ഥാന സെക്രട്ടറി ബിനു ചക്കാലയിൽ ക്ലാസെടുത്തു. പ്രവാസി ഗാന്ധി ദർശർ സംസ്ഥാന ട്രഷറാർ ശ്രീകുമാർ പിള്ള ,ജില്ലാ ജനറൽ സെക്രട്ടറി ഏബൽ മാത്യം, സെക്രട്ടറി മാരായ രമാദേവ പാൽ,പുഷ്‌കരൻ .ആർ., കോൺഗ്രസ ബ്‌ളോക്ക് പ്രസിഡന്റ് രാജു മരുതിക്കൽ ,വനിതാ ഗാന്ധി ദർശൻ ജില്ലാ പ്രസിഡന്റ് അഡ്വ.ഷൈനി ജോർജ്,ബിനോ അത്യാൽ.ബാബു മാമ്പറ്റാ എന്നിവർ പ്രസംഗിച്ചു.