പത്തനംതിട്ട : മെഡിക്കൽ കോളേജിലെ നഴ്സുമാരെ സസ്പെൻഡ് ചെയ്ത നടപടി പിൻവലിക്കുക, കൊവിഡ് ചികിത്സക്കായി കൂടുതൽ ജീവനക്കാരെ നിയമിക്കുക, ആരോഗ്യ പ്രവർത്തകർക്ക് മതിയായ സുരക്ഷ ഉറപ്പു വരുത്തുക, കൊവിഡിന്റെ മറവിൽ ആരോഗ്യ വകുപ്പിൽ നടത്തുന്ന പിൻവാതിൽ/ കരാർ നിയമനങ്ങൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുമായി എൻ.ജി.ഒ. അസോസിയേഷൻ കോന്നി മെഡിക്കൽ കോളേജിൽ കരിദിനാചരണവും പ്രതിഷേധയോഗവും നടത്തി. ജില്ലാ പ്രസിഡന്റ് സുരേഷ് കുഴുവേലിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി അജിൻ ഐപ്പ് ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. ഷിബു മണ്ണടി, വേണുഗോപാല പിള്ള, അൽവർ ഹുസൈൻ, അബു കോശി എന്നിവർ സംസാരിച്ചു.