sathyagraha
തിരുവല്ല ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നടത്തിയ പ്രതിഷേധ സത്യാഗ്രഹം കെ.പി.സി.സി സെക്രട്ടറി പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല: യു.പിയിൽ ബി.ജെ.പി സർക്കാർ ജനാധിപത്യത്തെ കുഴിച്ചുമൂടിയെന്ന് കെ.പി.സി.സി സെക്രട്ടറി പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. ഉത്തർപ്രദേശിലെ ഹത്രാസിൽ കൊല്ലപ്പെട്ട ദളിത് പെൺകുട്ടിയുടെ കുടുംബത്തിന് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവല്ല ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ സത്യാഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊലീസിനെ ഉപയോഗിച്ച് രാഹുൽ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും മറ്റു നേതാക്കളെയും തടഞ്ഞത് ജനാധിപത്യവിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. ബ്ലോക്ക് പ്രസിഡന്റ് ആർ ജയകുമാർ അദ്ധ്യക്ഷത വഹിച്ചു.ഡി.സി.സി ട്രഷറർ അഡ്വ.ഉമ്മൻ അലക്സാണ്ടർ, ഡി.സി.സി സെക്രട്ടറി ജേക്കബ് പി.ചെറിയാൻ, സജി എം.മാത്യു എന്നിവർ പ്രസംഗിച്ചു.