 
പത്തനംതിട്ട: ജില്ലാ ടെന്നിക്കോയ് അസോസിയേഷന്റെ വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും സംസ്ഥാന വൈസ് പ്രസിഡന്റ് സന്തോഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു.രക്ഷാധികാരി സി.ഡി. മോഹൻദാസ് അദ്ധ്യക്ഷതവഹിച്ചു.
ജില്ലാ സ്‌പോർട്‌സ് കൗൺസിൽ എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗം പ്രസന്നകുമാർ മുഖ്യാതിഥിയായിരുന്നു. ജില്ലാ സ്‌പോർട്‌സ് കൗൺസിൽ അംഗം പി.ആർ. ഗിരീഷ്, കായിക അദ്ധ്യാപകൻ ജോർജ് ബിനുരാജ് എന്നിവർ പ്രംസംഗിച്ചു.
ഭാരവാഹികൾ- പ്രസിഡന്റ് - സജീവ് ഊന്നുകല്ലിൽ, വൈസ് പ്രസിഡന്റ് -ജോയാൻ ജോർജ്, ബോണി കോശി തോമസ്, സെക്രട്ടറി- അമൽ സന്തോഷ് കൊച്ചുപറമ്പിൽ, ജോയിന്റ് സെക്രട്ടറി - ബിനുരാജ്, ട്രഷറർ - ജോൺസൺ എ.,ജില്ലാസ്പോർട്സ് കൗൺസിൽ അംഗം -പി.ആർ. ഗിരീഷ്, എക്‌സിക്യൂട്ടീവ് കമ്മിറ്റി- സി.ഡി. മോഹൻദാസ്, ശ്രീദേവി എസ്.,ഷൈൻ ആർ., അരവിന്ദ്, എ.അഭിലാഷ് .