 
തിരുവല്ല: കൊവിഡ് ബാധിച്ച് വീട്ടമ്മ മരിച്ചു. കാവുംഭാഗം തോട്ടാശ്ശേരി മഠം കൃഷ്ണ നിവാസിൽ ദേവകി അന്തർജനം ( ഉഷാദേവി 51 ) ആണ് മരിച്ചത്. ഇക്കഴിഞ്ഞ മുപ്പതിന് ശ്വാസതടസത്തെ തുടർന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ദേവകി അന്തർജനം മൂന്നിന് ഹൃദയാഘാതത്തെ തുടർന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു. ആശുപത്രിയിൽ ആദ്യം നടത്തിയ ആന്റിജൻ പരിശോധനയിൽ കോവിഡ് പോസിറ്റീവ് എന്ന റിസൽട്ട് ലഭിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ കോവിഡ് നെഗറ്റീവ് ആണെന്ന ഫലവും ലഭിച്ചെങ്കിലും കോവിഡ് ചട്ടങ്ങൾ പാലിച്ച് മൂന്നിന് മൃതദേഹം സംസ്‌കരിക്കുകയായിരുന്നു. ഇന്നലെ ലഭിച്ച അന്തിമ പരിശോധനാ റിപ്പോർട്ടിലാണ് ദേവകി അന്തർജനത്തിന് കോവിഡ് സ്ഥിരീകരിച്ചതെന്നും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മൃതദേഹം സംസ്‌ക്കരിച്ചതിനാലും ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് മെഡിക്കൽ ഓഫീസർ പറഞ്ഞു.