തിരുവല്ല: കേരള ഹൗസിംഗ് ഫിനാൻസ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ മറവിൽ കോടിക്കണക്കിന് രൂപയുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ സംഭവത്തിൽ സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹൗസിംഗ് ഫിനാൻസ് ക്രെഡിറ്റേഴ്‌സ് ഫോറം പ്രധാനമന്ത്രിക്ക് നിവേദനം നൽകി. വളരെ ആസൂത്രിതമായി തട്ടിപ്പ് നടത്തി വർഷങ്ങൾ കഴിഞ്ഞിട്ടും നിക്ഷേപകരുടെ പണം തിരികെ ലഭിക്കാത്ത സാഹചര്യമാണ്. നൂറുകണക്കിന് നിക്ഷേപകരെ കബളിപ്പിച്ച സ്ഥാപനത്തിന്റെ ഉടമകളുടെ പലയിടങ്ങളിലായുള്ള സ്വത്തുക്കൾ കണ്ടെത്താനും കള്ളപ്പണം നിക്ഷേപം നടത്തിയവരെ പിടികൂടാനും കേന്ദ്ര എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് അന്വേഷണം ഏറ്റെടുക്കണമെന്നും ഫോറം സെക്രട്ടറി റിട്ട.കേണൽ എം.എൻ.സുരേന്ദ്രന്റെ നേതൃത്വത്തിൽ നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.