
പത്തനംതിട്ട : കൊവിഡ് വ്യാപനം വർദ്ധിച്ചതോടെ ജില്ലയിൽ മരണം അമ്പത് കടന്നു. പക്ഷേ ജനത്തിന് ഇപ്പോഴും ജാഗ്രതയില്ല. സാനിറ്റൈസറും സാമൂഹ്യ അകലവുമാക്കെ പലയിടത്തും ചടങ്ങ് മാത്രമാണ്. എല്ലാവർക്കും രോഗം വരുമെന്നും വരുമ്പോൾ വരട്ടെയെന്നുമാണ് പലരുടെയും മനോഭാവം. ഇത് തുടർന്നാൽ സ്ഥിതി കൂടുതൽ ഗുരുതരമാകും. വെന്റിലേറ്ററുകളും ഐ.സി.യു ആശുപത്രി സൗകര്യങ്ങളും പരിമിതപ്പെടുത്തേണ്ടി വരും.
57 പേരാണ് ജില്ലയിൽ മരിച്ചത്. മൂന്ന് പേർ മറ്റ് രോഗങ്ങളുടെ സങ്കീർണതമൂലവും മരിച്ചു. ആവശ്യമായ സൗകര്യങ്ങൾ ഇപ്പോൾ ജില്ലയിലുണ്ട്. എന്നാൽ കേസുകൾ വർദ്ധിക്കാൻ തുടങ്ങിയതിനാൽ
സ്ഥിതി നിയന്ത്രണാതീതമാകും.
വീണ്ടും വരുമോ കൊവിഡ് ?
കൊവിഡ് ഭോദമായി മടങ്ങിയവരിൽ രോഗം വീണ്ടും സ്ഥിരീകരിക്കുന്നതായി റിപ്പോർട്ടുകളുണ്ടെങ്കിലും ഇത് പൂർണമായും ആരോഗ്യ വകുപ്പ് അംഗീകരിക്കുന്നില്ല. ചിലപ്പോൾ മറ്റ് രോഗികളിൽ നിന്ന് സമ്പർക്കത്തിലൂടെ വീണ്ടും കൊവിഡ് വൈറസ് പ്രവേശിച്ചതാകാം. അല്ലെങ്കിൽ പൂർണമായും വൈറസ് ശരീരത്തിൽ നിന്ന് പോകാത്തതാകാം കാരണമെന്ന് അധികൃതർ പറയുന്നു കൊവിഡ് വീണ്ടും വരും എന്ന് . ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല.
-------------------
"ഇനിയുള്ള ദിവസങ്ങൾ നിർണായകമാണ്. നവംബറിലേക്ക് കേസുകൾ വർദ്ധിക്കുമോയെന്ന ആശങ്കയുണ്ട്. ഇതുവരെ കാര്യങ്ങൾ നിയന്ത്രണത്തിലാണ്. മാസ്കും സാനിറ്റൈസറും സാമൂഹിക അകലവുമെല്ലാം പ്രധാനമാണ്. ഇവയെല്ലാം ഉണ്ടെങ്കിൽ വൈറസ് ബാധിച്ചാൽത്തന്നെ മറ്റൊരാൾക്ക് പകരാൻ സാദ്ധ്യത കുറവാണ്. ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതൊക്കെ ഒഴിവാക്കാൻ ശ്രമിക്കണം. "
ഡോ. എ.എൽ ഷീജ
ഡി.എം.ഒ