കോഴഞ്ചേരി: മൂക്കന്നൂർ എൽ.പി സ്കൂളിലെ വികസന പ്രവർത്തനങ്ങളുടെ നിർമ്മാണ ഉദ്ഘാടനം അയിരൂർ പഞ്ചായത്ത് പ്രസിഡന്റ് ടി .ടി തോമസ് കുട്ടി നിർവഹിച്ചു. ദുരന്തനിവാരണം ,ശുചിത്വമിഷൻ എന്നിവയുടെ ഫണ്ട് ഉപയോഗിച്ചാണ് വികസനം നടപ്പാക്കുന്നത് .1903ൽ ആരംഭിച്ച എയ്ഡഡ് സ്കൂളാണിത്.വാർഡംഗം കെ. കെ ഗോപിനാഥൻ നായർ,സ്കൂൾ മാനേജർ വി.പി.ഹരികേശ്,വാർഡ് വികസന സമിതി കൺവീനർ എം.എസ്.രവീന്ദ്രൻ നായർ,സ്കൂൾ പ്രഥമാദ്ധ്യാപിക പി.ഗിരിജാ കുമാരി,മൂക്കന്നൂർ വിശ്വഭാരതി ഗ്രന്ഥശാല പ്രസിഡന്റ് എം .ആർ.ജഗൻ മോഹൻ ദാസ് എന്നിവർ സംസാരിച്ചു. ആശാ പ്രവർത്തക ലതയെ ചടങ്ങിൽ ആദരിച്ചു.