തിരുവല്ല: ഓതറയിൽ ഹൈക്കോടതി പൊലീസ് സംരക്ഷണം നിർദ്ദേശിച്ച വീട് അടിച്ചു തകർത്ത സംഭവത്തിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന പ്രതികളുടെ ജാമ്യാപേക്ഷ തിരുവല്ല ഫാസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി തള്ളി. തിരുവല്ല ഓതറ മുള്ളിപ്പാറ ചക്കശേരിൽ സുകുമാരന്റെ വീടും വാഹനങ്ങളും അടിച്ചു തകർത്ത കേസിലെ പ്രതികളായ ഓതറ കൈച്ചിറ മാളിയേക്കൽ പുത്തൻവീട്ടിൽ മഞ്ചേഷ് (30), കൂടത്തുംപാറ വീട്ടിൽ മോനിഷ് കുമാർ (32), കൂടത്തുംപാറ വീട്ടിൽ ബ്ലസൻ ജോസഫ് (22), മുള്ളിപ്പാറ വീട്ടിൽ വിഷ്ണു മോഹൻ (23), ചിറയിൽ വീട്ടിൽ ജിതിൻ ജോസ് (20) എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. കേസിൽ ഉൾപ്പെട്ട 10 പേരെക്കൂടി ഇനി പിടികൂടാനുണ്ട്.