പത്തനംതിട്ട : ജില്ലയിലെ കൊവിഡ് ചികിത്സാ ഹോസ്പിറ്റലായ കോഴഞ്ചേരി ജില്ലാ ഹോസ്പിറ്റലിൽ കെ.എസ്.എഫ്.ഇവെന്റിലേറ്റർ സ്ഥാപിക്കും. വീണാ ജോർജ് എം.എൽ.എയുടെ അഭ്യർത്ഥനപ്രകാരം കെ.എസ്.എഫ്.ഇയുടെ പൊതു നന്മാ ഫണ്ടിൽ നിന്ന് 14 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് കോഴഞ്ചേരി ആശുപത്രിയിൽ വെന്റിലേറ്റർ സ്ഥാപിക്കുന്നതെന്ന് ചെയർമാൻ പീലിപ്പോസ് തോമസ് പറഞ്ഞു. കോട്ടയം മെഡിക്കൽ കോളേജിലെ കാർഡിയോളജി ഡിപ്പാർട്ട്മെന്റിലും ഒരു വെന്റിലേറ്റർ കെ.എസ്.എഫ്.ഇ സംഭാവന ചെയ്തിട്ടുണ്ട്.