ചിറ്റാർ : ഗ്രാമപഞ്ചായത്തിൽ നിന്നും സാമൂഹിക സുരക്ഷാ പെൻഷൻ കൈപ്പറ്റുന്ന മസ്റ്ററിംഗ് ചെയ്യാത്തതു കാരണം പെൻഷൻ ലഭിക്കാത്ത ഗുണഭോക്താക്കൾക്ക് മസ്റ്ററിംഗ് ചെയ്യുന്നതിനോ, ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കുന്നതിനോ ഉള്ള അവസരം ഈ മാസം 15 വരെ ഉണ്ടായിരിക്കുന്നതും, പുനർവിവാഹിത അല്ലെന്നുള്ള സാക്ഷ്യപത്രം ഹാജരാക്കിയില്ല എന്ന കാരണത്താൽ പെൻഷൻ മുടങ്ങിപ്പോയവർക്ക് ഈ സാക്ഷ്യപത്രം ഹാജരാക്കുവാനുള്ള അവസരം ഈ മാസം 20 വരെയും ഉണ്ടായിരിക്കുന്നതാണെന്ന് സെക്രട്ടറി അറിയിച്ചു.