 
പത്തനംതിട്ട: കേരള ഗ്രന്ഥശാലാ സംഘം സംസ്ഥാന വൈസ് പ്രസിഡന്റായി എ.പി.ജയനെ തിരഞ്ഞെടുത്തു. സി.പി.ഐ ജില്ലാ സെക്രട്ടറിയാണ്. . കിസാൻസഭ ജില്ലാ സെക്രട്ടറിയായിരുന്നു. ഇപ്പോൾ കിസാൻസഭ ദേശീയ കൗൺസിൽ അംഗമാണ്. സി. പി. ഐ. പെരിങ്ങനാട് ബ്രാഞ്ച് സെക്രട്ടറി, പെരിങ്ങനാട് എൽ. സി. സെക്രട്ടറി, അടൂർ താലൂക്ക് സെക്രട്ടറി, സി. പി. ഐ. പത്തനംതിട്ട ജില്ലാ കമ്മറ്റിയംഗം, ജില്ലാ സെക്രട്ടേറിയറ്റംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. പാർട്ടി ജില്ലാ അസി. സെക്രട്ടറിയായും സംസ്ഥാന കൗൺസിൽ അംഗമായും പ്രവർത്തിച്ചു. സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ ഡയറക്ടറാണ്. അടൂർ പെരിങ്ങനാട് ആലുംവിളയിൽ പരേതനായ പൊന്നപ്പന്റേയും നളിനിയുടേയും മകനായ ജയൻ എ. ഐ. എസ്. എഫ് കൊല്ലം ജില്ലാ കമ്മറ്റിയംഗം, . പത്തനംതിട്ട ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, സംസ്ഥാന ജോയിന്റ് സെക്രട്ടറി, എ. ഐ. വൈ. എഫ്. പത്തനംതിട്ട ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡന്റ് തുടങ്ങിയ ചുമതലകൾ വഹിച്ചു. പി. റ്റി. പുന്നൂസ് സ്മാരക ട്രസ്റ്റ് സെക്രട്ടറി, അടൂർ ഭാസി ഫൗണ്ടേഷൻ സെക്രട്ടറി, പന്തളം പി. ആർ. സ്മാരക ട്രസ്റ്റ് പ്രസിഡന്റ്, ഇ.വി കലാമണ്ഡലം ഡയറക്ടർ, മേലൂട് ക്ഷീര സംഘം പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിക്കുന്നു.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്നു.