അടൂർ : പഴകുളം മേട്ടുംപുറം സ്വരാജ് ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ഗാന്ധി ദർശൻ 2020 വെബക്സ് മീറ്റ് നടത്തി. ലൈബ്രററി കൗൺസിൽ സംസ്ഥാന സമിതി അംഗം പ്രൊഫ.ടി.കെ.ജി നായർ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് എസ് മീരാസാഹിബ്ബ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കുടശനാട് മുരളി, താലൂക്ക് കൗൺസിൽ അംഗം എസ് അൻവർഷ,എസ് സെയ്ദ് മുഹമ്മദ്, മാസ്റ്റർ ആദിഷ് മുഹമ്മദ്, എന്നിവർ പ്രസംഗിച്ചു.ബാലവേദി അംഗങ്ങളായ ശ്രീശങ്കർ മഹാത്മജിയുടെ ദ്യശ്യാവിഷ്ക്കാരവും,ശ്രീഗൗരി, ശിവാനി എന്നിവർ ദേശഭക്തി ഗാനവും അവതരിപ്പിച്ചു. മാലിന്യനിർമാർജന ശ്രമദാനം നടത്തുകയും രക്തദാന പ്രതിജ്ഞയെടുക്കുകയും ചെയ്തു.