 
പള്ളിക്കൽ : തെങ്ങിനാൽ - അവിച്ച കുളം - തോട്ടം മുക്ക് - പ്ലാക്കാട് റോഡ് തകർന്നു. തോട്ടം മുക്ക് ശാസ്താ ജംഗ്ഷൻ മുതൽ അടേപ്പാട് വരെയുള്ള ഭാഗമാണ് കൂടുതൽ തകർന്നത്. ആറ് മീറ്റർ വീതിയിൽ ഉന്നത നിലവാരത്തിൽ ടാറിംഗ് ചെയ്ത റോഡ് 2017 മാർച്ച് 10ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരനാണ് റോഡ് ഉദ്ഘാടനം ചെയ്തത്. ഉന്നത നിലവാരത്തിൽ ടാർ ചെയ്ത റോഡിന്റെ ശാസ്താ ജംഗ്ഷൻ മുതൽ തെങ്ങിനാൽ വരെയുള്ള മൂന്നു കിലോമീറ്ററോളം റോഡാണ് പൂർണമായും തകർന്ന് കിടക്കുന്നത്. കഴിഞ്ഞ ജനുവരി മാസത്തോടെയാണ് റോഡ് അറ്റകുറ്റപണി നടത്തിയത്. ശാസ്താ ജംഗ്ഷൻ മുതൽ തെങ്ങിനാൽ വരെയുള്ള ഭാഗത്ത് അറ്റ കുറ്റപ്പണി നടത്തിയതിൽ വന്ന അപാകതയാണ് റോഡ് തകരാൻ കാരണമെന്നാണ് പ്രദേശവാസികളുടെ ആരോപണം.
അന്വേഷണം വേണമെന്ന് പ്രദേശവാസികൾ
തെങ്ങമം ഭാഗത്തു നിന്ന് തോട്ടം മുക്കിനെത്തി തെങ്ങിനാൽ വന്ന് പെരിങ്ങനാട് ഭാഗത്തേക്കും, തോട്ടം മുക്ക് ഭാഗത്തുള്ളവർക്ക് ഇളംപള്ളിൽ, പയ്യനല്ലൂർ ഭാഗത്തേക്ക് പോകുന്നതിനുള്ള എളുപ്പവഴിയാണ് ഈ റോഡ്. ആറ് മാസം മുൻപ് അറ്റകുറ്റപ്പണി നടത്തിയ റോഡിൽ ലോക്ക് ഡൗണായിരുന്നതിനാൽ കാര്യമായ ഗതാഗത സർവീസ് ഇല്ലാതിരുന്നിട്ടും നടന്നു പോകാൻ പറ്റാത്ത രീതിയിൽ തകർന്നതിനെക്കുറിച്ച് അന്വേഷണം വേണമെന്നും നാട്ടുകാർ ആവിശ്യപെട്ടു.
-3 കിലോമീറ്ററോളം റോഡ് പൂർണമായും തകർന്നു
-അറ്റകുറ്റപ്പണി നടത്തിയതിൽ അപാകതെയെന്ന് ആരോപണം
-6 മീറ്റർ വീതിയിൽ ഉന്നത നിലവരത്തിൽ ടാറിംഗ്