
പത്തനംതിട്ട - ജില്ലയിൽ ഇന്നലെ 330 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 10 പേർ വിദേശ രാജ്യങ്ങളിൽ നിന്ന് വന്നവരും, 34 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരുമാണ്, 286 പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ
ചെറുകോൽ ഗ്രാമപഞ്ചായത്തിലെ വാർഡ് 1, പത്തനംതിട്ട നഗരസഭയിലെ വാർഡ് 22, 23, ഇരവിപേരൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് 15, കുളനട ഗ്രാമപഞ്ചായത്തിലെ വാർഡ് 10 (കോണത്തുമൂലയിൽ നിന്നും വട്ട ക്കുന്ന് കോളനി ഭാഗവും മണ്ണാക്കടവ് പാണുവേലിപ്പടി കല്ലൂർക്കാട്ട് വട്ടക്കുന്ന് കോളനി ഭാഗവും) എന്നീ സ്ഥല ങ്ങളിൽ 7 ദിവസത്തേക്ക് കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണം ഏർപ്പെടുത്തി.
നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കി
ഇരവിപേരൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് 10 (ഓതറ പടിഞ്ഞാറ് തലശ്ശേരി ഭാഗം) വാർഡ് 11 (കോഴിമല) (പഴയകാവ് ഭാഗം), എഴുമറ്റൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് 7 (കേരളാ ബാങ്ക് ജംഗ്ഷൻ തടിയൂർ മുതൽ മൈക്രോ ലാബ് വരെയും, തടിയൂർ മാർക്കറ്റ് അരുവിക്കുഴി റോഡ്, ചരൽകുന്ന് റോഡിന്റെ ഇരുവശങ്ങളിലുമുള്ള വ്യാപാര സ്ഥാപനങ്ങൾ ഉൾപ്പെടെ), പെരിങ്ങര ഗ്രാമപഞ്ചായത്തിലെ വാർഡ് 15 (ചാത്തങ്കരിക്കടവ് മുതൽ പെരിങ്ങര കോൺകോർഡ് വരെ), കടമ്പനാട് ഗ്രാമപഞ്ചായത്തിലെ വാർഡ് 9, പള്ളിക്കൽ ഗ്രാമപഞ്ചായ ത്തിലെ വാർഡ് 16, 23 എന്നീ സ്ഥലങ്ങളിൽ ഒക്ടോബർ 7 മുതൽ കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കി