ചെങ്ങന്നൂർ: തൊഴിലുറപ്പ് പദ്ധതി പ്രകാരം സ്വകാര്യ ഭൂമി സൗജന്യമായി കൃഷിയോഗ്യമാക്കുന്നതിന് നഗരസഭയിൽ അപേക്ഷ സമർപ്പിക്കണമെന്ന് ചെയർമാൻ കെ.ഷിബുരാജൻ അറിയിച്ചു. തൊഴിലുറപ്പ് പദ്ധതിയിൽ 1.74 കോടി രൂപയുടെ പദ്ധതി പ്രകാരം സ്വകാര്യ വ്യക്തികളുടെ വസ്തു കൃഷി ചെയ്യാൻ അനുയോജ്യമാകുന്ന വിധം സൗജന്യമായി വൃത്തിയാക്കി നൽകും. വെള്ളപേപ്പറിലുള്ള അപേക്ഷയോടൊപ്പം വസ്തുവിന്റെ കരം അടച്ച രസീത്, റേഷൻ കാർഡ് എന്നിവയുടെ പകർപ്പും ഹാജരാക്കണം. അപേക്ഷകൾ 10 ന് വൈകിട്ട് 4 ന് മുമ്പായി നഗരസഭാ ഓഫീസിൽ എത്തിക്കണം.