 
പത്തനംതിട്ട: എക്‌സൈസ് വകുപ്പും ഓമല്ലൂർ ഹയർ സെക്കൻഡറി സ്‌കൂൾ പി.ടി.എ യുമായി ചേർന്ന് ഗാന്ധിജയന്തി ദിനത്തിൽ സ്‌കൂളും പരിസരവും വൃത്തിയാക്കി. കുട്ടികൾ പഠനത്തിന് സ്‌കൂളിൽ എത്താത്തത് കാരണം സ്‌കൂൾ പരിസരം കാടുകയറി വൃത്തിഹീനമായ അവസ്ഥയിലായിരുന്നു. സ്‌കൂൾ പരിസരവും മുൻവശത്തെ റോഡും കാട് വെട്ടിതെളിച്ചതിനു ശേഷം സ്‌കൂൾ പരിസരത്ത് വാഴയും വൃക്ഷ തൈകളും നട്ടു. മഹാത്മ ഗാന്ധിയെ അനുസ്മരിച്ച് ആരംഭിച്ച ശുചീകരണ പ്രവർത്തനത്തിന് അസി.എക്‌സൈസ് കമ്മീഷണർ രാജശേഖരൻ.എൻ,എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർമാരായ ഒ.പ്രസാദ്,എ.ജി.പ്രകാശ് ,എക്‌സൈസ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ സെക്രട്ടറി വി.ഹരീഷ് കുമാർ,വാർഡ് മെമ്പർ ലക്ഷ്മി മനോജ്, സ്‌കൂൾ പ്രിൻസിപ്പൽ വിത്സൺടി,പി.ടി.എപ്രസിഡന്റ് മനു എന്നിവർ നേതൃത്വം നൽകി.
.