omana
ഓമനകരുണാകരൻ

അടൂർ : പ്രമേഹം മൂർച്ഛിച്ചതിനെ തുടർന്ന് അടൂർ ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ കൊവിഡ് ബാധിച്ച് വീട്ടമ്മ മരിച്ചു. പെരിങ്ങനാട് അമ്മകണ്ടകര വെള്ളച്ചാലിൽ ജലജവിലാസത്തിൽ കെ. കരുണാകരന്റെ ഭാര്യ ഒാമനകരുണാകരൻ (68) ആണ് മരണമടഞ്ഞത്. സെപ്തംബർ മാസംമുതൽ കാലിൽ പഴുപ്പ് ബാധിച്ച് ചികിത്സയിൽ കഴിയുന്നതിനെടെ കാൽമുറിച്ച് മാറ്റുകയും ചെയ്തു. ഇതിനിടെ വാർഡിൽ കഴിഞ്ഞ മറ്റൊരു രോഗിവഴി കൊവിഡ് ബാധിക്കുകയായിരുന്നു. ചൊവ്വാഴ്ച പുലർച്ചെ ഒന്നരയോടെ മരണം സംഭവിച്ചു. മൃതദേഹം കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വീട്ടുവളപ്പിൽ സംസ്കരിച്ചു. മക്കൾ : ജലജൻ, മോഹനകരുണ, പ്രസന്നൻ, സുബി അടൂർ. മരുമക്കൾ : ശ്രീവിദ്യ, രജനി, ഗംഗ.