07-konnieco
മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിക്ഷേധ ധർണ്ണ കെ. പി. സി. സി. അംഗം മാത്യു കുളത്തിങ്കൽ ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട: കോന്നി ഇക്കോ ടൂറിസം സെന്റർ തകർക്കുവാനുള്ള സർക്കാരിന്റെ ഗൂഡാലോചനയ്‌ക്കെതിരെ ജനകീയ പ്രതിരോധം തീർക്കുമെന്ന് കെ.പി.സി.സി അംഗം മാത്യു കുളത്തിങ്കൽ പറഞ്ഞു.ആനത്താവളത്തിൽ തുടർച്ചയായി ആനകൾ ചരിയുന്ന സാഹചര്യത്തിൽ വനം വകുപ്പിന്റെ നിരുത്തരവാദപരമായ അനാസ്ഥയ്‌ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിക്ഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം ആനത്താവളമെന്ന കോന്നിയുടെ പൈതൃകം ഇക്കോ ടൂറിസം നിലവാരത്തിലേക്ക് എത്തിച്ചത് യു.ഡി.എഫ് സർക്കാരും കോന്നിയുടെ എം.എൽ.എ ആയിരുന്ന അടൂർ പ്രകാശുമാണ്. മണ്ഡലം പ്രസിഡന്റ് റോജി ഏബ്രഹാം അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എസ്.സന്തോഷ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂർ പി.കെ, കെ.പി.സി.സി.ഒ.ബി.സി ഡിപ്പാർട്ട്‌മെന്റ് ജില്ലാ ചെയർമാൻ പ്രവീൺ പ്ലാവിളയിൽ എന്നിവർ പ്രസംഗിച്ചു.