07-sob-kunjamma-jacob
കുഞ്ഞമ്മ ജേക്കബ്

തിരുവല്ല : മുറിക്കുള്ളിൽ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വൃദ്ധ കൊവിഡ് ബാധിച്ച് മരിച്ചു. തിരുവല്ല നഗരസഭ ആറാം വാർഡിൽ അണ്ണവട്ടം തോപ്പിൽ വീട്ടിൽ കുഞ്ഞമ്മ ജേക്കബ് (91) ആണ് മരിച്ചത്. വീണ് പരിക്കേറ്റതിനെ തുടർന്ന് രണ്ടാഴ്ച മുമ്പ് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട കുഞ്ഞമ്മ ഇന്നലെ വൈകിട്ടോടെയാണ് മരിച്ചത്. ഇവരെ പരിചരിക്കാനായി ആശുപത്രിയിൽ ഒപ്പമുണ്ടായിരുന്ന മകനും മരുമകൾക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. മക്കൾ: രാജൻ ജേക്കബ്, ജോളി മാത്യു. മരുമക്കൾ: ജോളി രാജൻ, പരേതനായ മത്തായി മാത്യു. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് അണ്ണവട്ടം മാർത്തോമ്മ പള്ളി സെമിത്തേരിയിൽ നടക്കും.