07-sob-kuttanpilla
കുട്ടൻപിള്ള

പന്തളം: വൃക്കരോഗത്തിന് ചികിത്സയിലായിരുന്ന വയോധികൻ കൊവിഡ് പോസിറ്റീവായി മരിച്ചു. പന്തളം കുരമ്പാല ഹരികൃഷ്ണാലയത്തിൽ എൻ.കുട്ടൻപിള്ള (76) യാണ് മരിച്ചത്. കുരമ്പാല ഇടഭാഗം എൻ.എസ്.എസ്. കരയോഗം സെക്രട്ടറി, പുത്തൻകാവിൽ ഭഗവതി ക്ഷേത്ര ഖജാൻജി എന്നീ നിലകളിൽ പ്രവർത്തിച്ചു. സംഘപരിവാർ പ്രസ്ഥാനങ്ങളുടെ ചുമതലകളും വഹിച്ചിട്ടുണ്ട്. ഭാര്യ: രോജിനിയമ്മ. മക്കൾ: ഹരി(റിട്ട. അതിർത്തി സുരക്ഷാസേന), ശ്രീകുമാർ(മസ്‌കറ്റ്), ഗീതാകുമാരി. മരുമക്കൾ: ബിന്ദു, സ്മിത, അനിൽകുമാർ(ഇന്ത്യൻ കോഫി ഹൗസ്)