08-ksspa-
കടമ്പനാട് സെന്റ് തോമസ് ഹൈസ്‌കൂൾ ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഓൺ ലൈൻ പഠനസൗകര്യമില്ലാത്ത രണ്ടു കുട്ടികൾക്ക് ടി. വി. നൽകി.

പത്തനംതിട്ട: കേരള സ്റ്റേറ്റ് പെൻഷനേഴ്‌സ് അസോസിയേഷൻ പത്തനംതിട്ട കടമ്പനാട് പഠനോപകരണവിതരണവും (ടിവി) ഗുരുവന്ദനവും നടത്തി. കടമ്പനാട് സെന്റ് തോമസ് ഹൈസ്‌കൂൾ
ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഓൺ ലൈൻ പഠനസൗകര്യമില്ലാത്ത രണ്ടു കുട്ടികൾക്ക് ടി. വി. നൽകി. ടി.വി. സ്‌പോൺസർ ചെയ്ത അദ്ധ്യാപക ദമ്പതിമാരായ സി. ബേബി, തങ്കമ്മ ബേബി എന്നിവരെ ജില്ലാ പ്രസിഡന്റ് ബിജിലി ജോസഫ് ആദരിച്ചു. റവ. ഫാ. ഡോ. റിഞ്ചു പി. കോശി ആശീർവദിച്ച് അനുഗ്രഹപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറിയേറ്റ് അംഗം എ. ആർ. ജയപ്രസാദ് അദ്ധ്യക്ഷനായിരുന്നു. മണ്ഡലം പ്രസിഡന്റ് റജി മാമ്മൻ, ഹെഡ്മിസ്ട്രസ് സിസി കോശി, സഹദേവ പണിക്കർ, ഷീബാ കെ. ജോർജ്, അനിതാ ഡാനിയൽ, ജോസ് എന്നിവർ പ്രസംഗിച്ചു.