pump
ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ്റെ സംസ്ഥാനത്തെ നാലാമത് സഞ്ചരിക്കുന്ന ഡീസൽ പമ്പ് യൂണിൻ്റെ ഉദ്ഘാടനം ഐ.ഒ.സി സെയിൽസ് ഓഫീസർ രൂപേഷ്ചന്ദ്രൻ നിർവ്വഹിക്കുന്നു.

കരീലകുളങ്ങര: ഡീസൽ കൂടുതലായി ആവശ്യമുള്ളവർക്ക് ഇനി പമ്പിൽ കയറി അലയേണ്ട. ഒരു ഫോൺ കാൾ മതി . വിളിച്ചാൽ വിളിപ്പുറത്തെത്തും. ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ സംസ്ഥാനത്തെ നാലാമത്തെയും ആലപ്പുഴ ജില്ലയിലെ രണ്ടാമത്തെയും മൊബെൽ ഡീസൽ പമ്പ് (മൊബൈൽ ഡിസ്പെൻസിംഗ് യൂണിറ്റ്) കായംകുളം കരീലകുളങ്ങരയിലുള്ള മോഡേൺ ഫ്യുവൽസിൽ ആരംഭിച്ചു. ഐ. ഒ. സി കൊച്ചി ഡിവിഷനിലെ ആലപ്പുഴ ജില്ലാ സെയിൽസ് ഓഫീസർ രൂപേഷ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ആദ്യ വിൽപന റിട്ട. എസ്.പിയും തിരുവനന്തപുരം പൊലീസ് ട്രെയിനിംഗ് കോളേജ് ഫാക്കൽറ്റിയുമായ ജിനരാജൻ നിർവഹിച്ചു. ഫില്ലിംഗ് സ്റ്റേഷന്റെ സ്വിച്ച് ഓൺ കർമ്മം എസ്.എൻ.ഡി. പി യോഗം പത്തനംതിട്ട യൂണിയൻ മുൻ പ്രസിഡന്റ് പി.ജി ആനന്ദൻ നിർവഹിച്ചു. കേരളകൗമുദി പത്തനംതിട്ട യൂണിറ്റ് ചീഫ് സാം ചെമ്പകത്തിൽ, ലേഖകൻ അടൂർ പ്രദീപ് കുമാർ തുടങ്ങിയവർ പങ്കെടുത്തു. സുരക്ഷിതമായ കോമ്പൗണ്ട് വാൾ ഉള്ള ഇടങ്ങളിലുള്ള ഡീസൽ സംഭരണ യൂണിറ്റുകൾ, ഫാക്ടറികൾ, ജനറേറ്റർ യൂണിറ്റുകൾ, ഹാർബറുകളിലെ ബോട്ടുകൾ എന്നിവയ്ക്ക് ആവശ്യമായ ഡീസൽ മറ്റൊരു അധിക ചാർജ്ജും ഈടാക്കാതെ പമ്പിലെ വിലയിൽ എത്തിച്ചുകൊടുക്കും. ഇതുവഴി ഈ മേഖലകളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും അധിക ചെലവില്ലാതെ പമ്പിലെ നിരക്കിൽ ആവശ്യപ്പെടുന്ന ഇടത്ത് ഡീസൽ എത്തിക്കുക എന്നതാണ് ഇതുവഴി ഐ. ഒ. സി ലക്ഷ്യമിടുന്നത്. ഇതിനായി പ്രത്യേക രൂപകൽപ്പന ചെയ്ത വാഹനമാണ് സജ്ജമാക്കിയിരിക്കുന്നത്. എറണാകുളം ഇടയാറിലെ റിറ്റ്സി സ്റ്റാർ കമ്പനിയാണ് ടാങ്കറും പമ്പും ഉൾപ്പെടെയുള്ള പ്രത്യേക വാഹനം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ആവശ്യക്കാർക്ക് 8078496295 എന്ന ഫോൺ നമ്പരിൽ ബന്ധപ്പെടാം .