പത്തനംതിട്ട : മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ നന്മയുടെ നേതൃത്വത്തിൽ നന്മ ബാലയരങ്ങ് കലോത്സവം ഓൺലൈനായി നടത്തും. എൽ.പി, യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗങ്ങളിൽ വ്യക്തിഗത ഇനങ്ങളിലായാണ് മത്സരം നടത്തുന്നത്. മേഖല, ജില്ല , സംസ്ഥാന തലത്തിലാണ് മത്സരങ്ങൾ നടത്തുന്നത്. നവംബർ ഒന്നുമുതൽ മേഖല മത്സരങ്ങളും 15 മുതൽ ജില്ലാ മത്സരങ്ങളും ഡിസംബർ മാസത്തിൽ സംസ്ഥാന മത്സരവും നടക്കും. പങ്കെടുക്കാനാഗ്രഹിക്കുന്നവർ വയസ് തെളിയിക്കുന്ന രേഖകൾ മത്സരയിനം സഹിതം ഓൺലൈനായി രജിസ്റ്റർ ചെയ്യണം. ബന്ധപ്പെടേണ്ട നമ്പർ : (ചെയർമാൻ ) അടൂർ രാജേന്ദ്രൻ : 9961586188, (കൺവീനർ)വേലായുധൻ 9847322382.