തിരുവല്ല: ഉപജീവനത്തിനായി ഭിന്നശേഷിയുള്ള വ്യക്തിക്ക് യുവമോർച്ചയുടെ നേതൃത്വത്തിൽ പെട്ടിക്കട നൽകി. ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി വിജയകുമാർ മണിപുഴ താക്കോൽ കൈമാറി. യുവമോർച്ച ദേശീയ സെക്രട്ടറി അനൂപ് ആന്റണിയും ബി.ജെ.പി മണ്ഡലം പ്രസിഡന്റ് അഡ്വ ശ്യം മണിപുഴയും ചേർന്ന് ആദ്യവിൽപന നിർവഹിച്ചു. ജില്ലാ ജനറൽസെക്രട്ടറി ആർ.നിതീഷ്, പ്രസിഡന്റ് കെ. ഹരീഷ്, ബി.ജെ.പി ജില്ലാസെക്രട്ടറി പ്രസന്നകുമാർ കുറ്റൂർ, ജില്ലാ സെൽ കോഓർഡിനേറ്റർ വിനോദ് തിരുമൂലപുരം, ജയൻ ജനാർദ്ദനൻ, രാജ്പ്രകാശ് വേണാട്,സജിത്ത്, ജസ്റ്റിൻ സെബാസ്റ്റ്യൻ, സനൽ,രാഹുൽ ബിജു, അരുൺ കണ്ണൻ, രാജേഷ് കൃഷ്ണ, നിതിൻ മോനായി എന്നിവർ നേതൃത്വം നൽകി.