പത്തനംതിട്ട : കേരള കർഷകതൊഴിലാളി ക്ഷേമനിധി ബോർഡിന്റെ പത്തനംതിട്ട ഓഫീസിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് 2019-20 അദ്ധ്യയന വർഷത്തെ വിദ്യാഭ്യാസ /ഉന്നതവിദ്യാഭ്യാസ ധനസഹായത്തിനുളള അപേക്ഷ സമർപ്പിക്കുന്നതിനുളള തീയതി 20 വരെ നീട്ടിയതായി ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. മാർക്ക് ലിസ്റ്റിന്റെ പകർപ്പ് സാക്ഷ്യപ്പെടുത്തിയതും, അംഗത്വ പാസുബുക്ക്, ആധാർ കാർഡ്, ബാങ്ക് പാസുബുക്ക്, റേഷൻകാർഡ് എന്നിവയുടെ പകർപ്പ്, യൂണിയൻ സർട്ടിഫിക്കറ്റ് എന്നിവയും അപേക്ഷയോടൊപ്പം സമർപ്പിക്കണം. ഫോൺ : 04682327415.