
തിരുവല്ല: ജി.കെ.ഹോസ്പിറ്റൽ സ്ഥാപകനും മുനിസിപ്പൽ ചെയർമാനുമായിരുന്ന പരേതനായ ഡോ. ജോർജ്ജ് കുരുവിളയുടെ മകൻ ജി.കെ ഹോസ്പിറ്റൽ മാനേജിംഗ് പാർട്ണർ ഡോ. തോമസ് കുരുവിള (ബിനോയ്-85) നിര്യാതനായി. സംസ്കാരം പത്തിന് വെകിട്ട് നാലിന് തിരുവല്ല സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ. കേരളത്തിൽ ആദ്യമായി ഡയാലിസിസ് ചെയ്ത ഡോക്ടറാണ്. ഇന്ത്യൻ നെഫ്രോളജി സൊസൈറ്റിയുടെ സ്ഥാപക അംഗമായിരുന്നു. ലയൺസ് ക്ലബ് ഡിസ്ട്രിക്ട് 324 -Eയുടെ ഡിസ്ട്രിക്ട് ഗവർണർ, തിരുവല്ല ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പ്രസിഡന്റ്, വൈ.എം. സി.എ പ്രസിഡന്റ്, ചെങ്ങന്നൂർ സീനിയർ സിറ്റിസൺ ക്ലബ് പ്രസിഡന്റ്, തിരുവല്ല മാർത്തോമ്മാ എഡ്യുക്കേഷണൽ സൊസൈറ്റി അംഗം, തിരുവനന്തപുരം സെന്റ്. തോമസ് എഡ്യുക്കേഷണൽ സൊസൈറ്റി അംഗം, തിരുവല്ല അഭയഭവൻ സൊസൈറ്റി അംഗം, മാർത്തോമ്മാ സഭാ മെഡിക്കൽ ബോർഡ് അംഗം, എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ : ചെങ്ങന്നൂർ പുത്തൻകാവ് തലക്കോട്ട് ബാങ്ക് ഹൗസിൽ കുടുംബാംഗം സുശീല മേരി കുരുവിള ( മുൻ തിരുവല്ല മുനിസിപ്പൽ ചെയർ പേഴ്സൺ) . മക്കൾ: ഡോ. മനോജ് തോമസ് കുരുവിള (എൻഡോക്രൈനോളജിസ്റ്റ് - ജി.കെ.ഹോസ്പിറ്റൽ, കോഴഞ്ചേരി മുത്തൂറ്റ് മെഡിക്കൽ സെന്റർ, തിരുവല്ല മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ, ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ), വിനോദ് വർഗീസ് കുരുവിള (പ്രോഗ്രാം മാനേജർ, ഗ്ലോബൽ ടെക്‌നോളജി സർവീസസ്, ഐ.ബി.എം., കാനഡ). മരുമക്കൾ: രശ്മി മേരി കുരുവിള (ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ), പ്രീതി സൂസൻ കുരുവിള (കാനഡ).