മല്ലപ്പള്ളി : പാടിമൺ കോട്ടാങ്ങൽ ചുങ്കപ്പാറ ചാലാപ്പള്ളി റോഡിൽ പാടിമൺ ഭാഗത്ത് ഇന്നു മുതൽ ടാറിംഗ് പണികൾ ആരംഭിക്കുന്നതിനാൽ ഗതാഗത നിയന്ത്രണമുണ്ടായിരിക്കുന്നതാണ്. വായ്പൂരിൽ നിന്നും വരുന്ന വാഹനങ്ങൾ മുരണി ശാസ്താംകോയിക്കൽ റോഡ് വഴിയും പാടിമണ്ണിൽ നിന്നുള്ള വാഹനങ്ങൾ പൂവനാൽക്കടവ് ചെറുകോൽപ്പുഴ റോഡ് വഴി തിരിഞ്ഞു പോകേണ്ടതാണെന്ന് പൊതുമരാമത്ത് വകുപ്പ് നിരത്ത് ഉപവിഭാഗം മല്ലപ്പള്ളി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു.