പത്തനംതിട്ട: ജീവനക്കാർക്ക് പെൻഷൻ കണക്കാക്കുമ്പോൾ കിട്ടിക്കൊണ്ടിരിക്കുന്ന ക്വാളിഫൈഡ് സർവീസ് ആനുകൂല്യം അസാധാരണഗസറ്റ് വിജ്ഞാപന പ്രകാരം നഷ്ടപ്പെടുത്തിയത് തിരികെ നൽകണമെന്ന് എൻ.ജി.ഒ അസോസിയേഷൻ ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു. ഹൗസ് ബിൽഡിംഗ് അഡ്വാൻസ് നിറുത്തലാക്കുകയും ഡി.എ കുടിശികയാക്കുകയും ചെയ്ത സർക്കാർ, ജീവനക്കാരെ ദ്രോഹിക്കുകയാണ്. യോഗം ജില്ലാ പ്രസിഡന്റ് സുരേഷ് കുഴുവേലിൽ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി അജിൻ ഐപ്പ് ജോർജ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഷാജി സോപാനം, പി.എസ് വിനോദ് കുമാർ, ട്രഷറർ ഷിബു മണ്ണടി തുടങ്ങിയവർ പ്രസംഗിച്ചു.