covid

പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 393 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.

138 പേർ രോഗമുക്തരായി. രോഗം സ്ഥിരീകരിച്ചവരിൽ 13 പേർ വിദേശ രാജ്യങ്ങളിൽ നിന്ന് വന്നവരും 38 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരും 342 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതിൽ സമ്പർക്കപശ്ചാത്തലം വ്യക്തമല്ലാത്ത 35 പേരുണ്ട്.

അടൂർ നഗരസഭ പ്രദേശത്ത് 21പേർക്കും പന്തളത്ത് 25

പേർക്കും പത്തനംതിട്ടയിൽ 39 പേർക്കും തിരുവല്ലയിൽ 27 പേർക്കും രോഗം സ്ഥിരീകരിച്ചു.
ഏനാദിമംഗലം പഞ്ചായത്തിൽ 8 പേരും ഏറത്ത് 14 പേരും
ഏഴംകുളത്ത് 9 പേരും കടമ്പനാട് 18 പേരും പോസിറ്റീവായി.
കടപ്ര : 9, നെടുമ്പ്രം : 14, ഓമല്ലൂർ: 12, പളളിക്കൽ : 17,
പന്തളംതെക്കേക്കര : 12, റാന്നി : 9 എന്നിങ്ങനെയാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
ജില്ലയിൽ ഇതുവരെ ആകെ 9671 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 7077 പേർ സമ്പർക്കം മൂലം രോഗികളായവരാണ്.

ഇന്നലെ ജില്ലയിൽ കൊവിഡ് ബാധിതനായ ഒരാൾ മരിച്ചു. മല്ലപ്പുഴശ്ശേരി സ്വദേശി (64) ആണ് കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ മരിച്ചു. ശ്വാസകോശ കാൻസർ രോഗത്തിന് ചികിത്സയിൽ ആയിരുന്നു.

കൊവിഡ് ബാധിതരായ 65 ജില്ലയിൽ ഇതുവരെ പേർ മരിച്ചു. ആകെ രോഗമുക്തരായവരുടെ എണ്ണം 6870 ആണ്.

ജില്ലക്കാരായ 2736 പേർ ചികിത്സയിലാണ്. ആകെ 20488 പേർ നിരീക്ഷണത്തിലാണ്.

പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ

തണ്ണിത്തോട് ഗ്രാമപഞ്ചായത്തിലെ വാർഡ് ഏഴ്, എഴുമറ്റൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് നാല്, 14 എന്നീ സ്ഥലങ്ങളിൽ ഏഴു ദിവസത്തേക്ക് കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണം ഏർപ്പെടുത്തി.

നിയന്ത്രണം നീട്ടി

പ്രമാടം ഗ്രാമപഞ്ചായത്തിലെ വാർഡ് എട്ടിൽ (വട്ടപ്പാറ മുതൽ വഞ്ചിപ്പടി ഭാഗം) 10 മുതൽ ഏഴു ദിവസത്തേക്കു കൂടി കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണം ദീർഘിപ്പിച്ചു.

നിയന്ത്രണം ഒഴിവാക്കി

നെടുമ്പ്രം ഗ്രാമപഞ്ചായത്തിലെ വാർഡ് 10, കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിലെ വാർഡ് 10, കോയിപ്രം ഗ്രാമപഞ്ചായത്തിലെ വാർഡ് 17 (പ്ലാവേലികാലായിൽ ഭാഗം), ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലെ വാർഡ് ഏഴ് (പുതുവൽ ഭാഗം), വാർഡ് എട്ട് (കുറുമ്പുകര കിഴക്ക് ഭാഗം), വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തിലെ വാർഡ് നാല് (വെൺകുറിഞ്ഞി ഭാഗം), തിരുവല്ല നഗരസഭയിലെ വാർഡ് 17, 19, ഇരവിപേരൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് ഒന്ന്, അഞ്ച്, 17 (വാർഡുകളിലെ കൊല്ലകുന്ന് മല, തോട്ടപ്പുഴ, വള്ളംകുളം മുതൽ പാടത്തുപാലം വരെയുള്ള ഭാഗം) എന്നീ സ്ഥലങ്ങളിൽ കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണം ഒഴിവാക്കി.

ചെങ്ങന്നൂരിൽ 15 പൊലീസുകാർക്ക് കൊവിഡ്

ചെങ്ങന്നൂർ : പൊലീസ് സ്‌റ്റേഷനിൽ കൊവിഡ് ബാധിച്ച പൊലീസ് ഉദ്യോഗസ്ഥരുടെ എണ്ണം 15 ആയി. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ വനിതാ പൊലീസുകാരടക്കം 14 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇന്നലെ പൊലീസുകാർക്കും ബന്ധുക്കൾക്കുമായി നടത്തിയ പരിശോധനയിലാണ് ഒരാൾ പോസിറ്റാവായത്.