പന്തളം:ബൈക്കിലെത്തിയ യുവാക്കൾ പൂഴിക്കാട് തുമല തടത്തിൽ കൃഷ്ണൻകുട്ടിയുടെ ഭാര്യ രത്‌നമ്മ (58)യുടെ മാല പൊട്ടിച്ചെടുത്ത് കടന്നു. മൂന്ന് പവന്റെ മാലയാണ് നഷ്ടപ്പെട്ടത്. ഇന്നലെ ഉച്ചകഴിഞ്ഞ് 12.15 ന് അമ്പലത്തിനാൽ ചൂര- തവളംകുളം റോഡിൽ വള്ളിക്കാവിനാൽ വയലിനു മദ്ധ്യ ഭാഗത്തായിരുന്നു സംഭവം . ആശുപത്രിയിൽ പോയ ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു രത്നമ്മ. എതിരെ ഹൈൽമറ്റും മാസ്‌കും ധരിച്ച് ബൈക്കിൽ എത്തിയ രണ്ട് യുവാക്കൾ ഇവരെ തടഞ്ഞുനിറുത്തി മാല പറിച്ചെടുത്ത് പോവുകയായിരുന്നു . പന്തളം സി.ഐ.എസ്. ശ്രീകുമാറിന്റെ നേതൃത്വത്തിൽ പൊലീസ് പരിശോധന നടത്തിയെങ്കിലും ഇവരെ കണ്ടെത്താൻ കഴിഞ്ഞില്ല. സമീപ സ്ഥലങ്ങളിലുള്ള സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചിട്ടുണ്ട്.