ചെങ്ങന്നൂർ: ചെറിയനാട് രാഹുൽഭവനിൽ രാമചന്ദ്രൻ (68) ട്രെയിൻ തട്ടി മരിച്ചു. പക്ഷാഘാതം മൂലം ശരീരത്തിന് സ്വാധീനമില്ലാത്ത രാമചന്ദ്രൻ ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ ചെറിയനാട് റെയിൽവേ സ്റ്റേഷനു സമീപം പാളത്തിനരികിലൂടെ നടക്കുമ്പോഴാണ് അപകടം. പൊലീസ് മേൽനടപടികൾ സ്വീകരിച്ചു'