അടൂർ : രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരേ ഉത്തർപ്രദേശ് പൊലീസ് നടത്തിയ ആക്രമണത്തിൽ കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. യോഗം ജില്ലാ പ്രസിഡന്റ് ബിജിലി ജോസഫ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് എസ്. മധുസൂദനൻ പിള്ള അദ്ധ്യക്ഷതവഹിച്ചു. സെക്രട്ടറി പി. ജി. തോമസ്, മുൻ സംസ്ഥാന സെക്രട്ടറി കെ.ജി. കമലാസനൻ, ഡി. സി. സി സെക്രട്ടറി നേരേന്ദ്രനാഥ്, എം. എ ജോൺ തോമസ് വർഗീസ്, സുധാ കുറുപ്പ്, കോശിമാണി, കുര്യൻ തോമസ്, എച്ച്. എ അസീസ് എന്നിവർ പ്രസംഗിച്ചു.