അടൂർ : കേരള വിശ്വകർമ്മ സഭയുടെ താലൂക്ക് രക്ഷാധികാരിയും വാസ്തുശാസ്ത്ര പണ്ഡിതനും അൻപതിൽപ്പരം ക്ഷേത്രങ്ങളുടെ സ്ഥപതിയും പെരിങ്ങനാട് സർവ്വീസ് സഹകരണബാങ്ക് മുൻ ബോർഡുമെമ്പറുമായിരുന്ന എൻ. നീലകണ്ഠൻ ആചാരിയുടെ നിര്യാണത്തിൽ കേരള വിശ്വകർമ്മസഭ താലൂക്ക് യൂണിയൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ യോഗം നടത്തി. യൂണിയൻ ഓഫീസിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് ആർ. ശശിധരൻ അദ്ധ്യക്ഷതവഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് എം. പ്രകാശ്, കൗൺസിലർ വി. സുകേശൻ, ജില്ലാ സെക്രട്ടറി വി. ബാബു, ട്രഷറാർ വിശ്വനാഥൻ ആചാരി, യുവജന സംഘടനാ നേതാവ് ആർ. രതീഷ്, മഹിളാസമാജം നേതാക്കളായ ലളിതാ സോമൻ, വിലാസിനി, സുമാസുജിത്ത് എന്നിവർ അനുസ്മരണ പ്രസംഗം നടത്തി.