അടൂർ : ഹത്രസിൽ ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച് നിഷ്ഠൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ സിദ്ധനർ സർവ്വീസ് വെൽഫയർ സൊസൈറ്റി സംസ്ഥാന കമ്മിറ്റി പ്രതിഷേധിച്ചു. നിയപാലകരുടേയും പൊലീസിന്റെയും ഭാഗത്തുനിന്നുമുണ്ടാകുന്ന അനീതി അവാസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് കെ. ദാമോദരന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി ആർ. നാരായണൻ പ്രതിഷേധ പ്രമേയം അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് സി. എസ് അച്യുതൻ, സംസ്ഥാന സെക്രട്ടറി ആർ.ശിവാനന്ദൻ, ജോയിന്റ് സെക്രട്ടറി കെ. കെ. സതീഷ് എന്നിവർ പ്രസംഗിച്ചു.