 
കടമ്പനാട് : നാഷണൽ ഹൈവെയാണ് പോലും . കാടിറങ്ങി റോഡിന് നടുവിലായി. എന്നിട്ടും അധികൃതർക്ക് ഒരു കുലുക്കവുമില്ല. നാഷണൽ ഹൈവെ 183 എ യിൽ നെല്ലിമുകൾ മുതൽ മണക്കാല വരെയുള്ള ഭാഗത്താണ് റോഡിന് ഇരു വശവും കാട് വളർന്ന് കിടക്കുന്നത്. കാൽനടയാത്രക്കാർക്ക് നടന്നു പോകാൻ യാതൊരു സൗകര്യവുമില്ല. കാട് വളർന്ന് കിടക്കുന്നതിനാൽ ഇഴ ജന്തുക്കളുടെ വിഹാര കേന്ദ്രമായി ഈ റോഡരികുകൾ മാറി. ഭയത്തോടെയാണ് ആളുകൾ രാത്രിയിൽ ഇതു വഴി നടന്നു പോകുന്നത്. കഴിഞ്ഞ ദിവസം റോഡരുകിലൂടെ നടന്നു പോയ സ്ത്രീയുടെ സാരിയിൽ മുള്ളു കുരുങ്ങി അവർ റോഡിൽ വീണ സംഭവവുമുണ്ടായി. മണക്കാല എൻജിനീയറിംഗ് കോളജ് , പോളിടെക്നനിക്കേകോളജ് എന്നിവിടങ്ങളിെലെ വിദ്യാർത്ഥികളടക്കം ഇതു വഴിയാണ് നടന്നു പോകുന്നത്. എൻജിനീയറിംഗ് കോളജിന് മുൻ വശത്ത് കാട് വളർന്ന് റോഡിലേക്കിറങ്ങിയതു കൂടാതെ സൈഡിൽ നിൽക്കുന്ന മരങ്ങൾ വളർന്നും റോഡിന് മദ്ധ്യത്തേക്ക് കിടക്കുകയാണ്. കാട് വളർന്ന് കിടക്കുന്നതിനാൽ സൈൻ ബോർഡുകളും, ദൂരപരിധി കാണിക്കുന്ന ബോർഡുകളും കാണാൻ വയ്യാത്ത സ്ഥിതിയാണ്.
-നെല്ലിമുകൾ മുതൽ മണക്കാല വരെയുള്ള ഭാഗം