അടൂർ : ഹത്രസിൽ ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതിഷേധിച്ച് കെ. പി. എം. എസ് പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ യോഗം നടത്തി. അടൂർ യൂണിയൻ പ്രസിഡന്റ് കൊടുമൺ പ്രസാദ് അദ്ധ്യക്ഷതവഹിച്ചു. ജില്ലാ സെക്രട്ടറി സുരേഷ് കുമാർ കുന്നിട, ജില്ലാ സെക്രട്ടറി കെ. സോമൻ അങ്ങാടിക്കൽ, ജില്ലാ ട്രഷറാർ എം. കെ.ശശി, എം. കെ. പൊടിയിൻ എന്നിവർ പ്രസംഗിച്ചു.