അടൂർ : ഐ. എച്ച്. ആർ. ഡിഅപ്ളൈഡ് സയൻസ് കോളേജിൽ ഉടൻ ആരംഭിക്കുന്ന ഡിപ്ളോമ ഇൻ ഡേറ്റ എൻട്രി ടെക്നിക്സ് ആൻഡ് ഓഫീസ് ഓട്ടോമേഷൻ (ഡി.ഡി. ടി. ഒ . എ), സർട്ടിഫിറ്റ് കോഴ്സ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് (സി.സി. എൽ. ഐ. സി), ഡിപ്ളോമ ഇൻ കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ് (ഡി. സി. എഫ്. എ), പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ളോമ ഇൻ കമ്പ്യൂട്ടർ ആപ്ളിക്കേഷൻ (പി. ജി. ഡി. സി. എ), ഡി. സി. എ എന്നീ ഡിപ്ളോമ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറവും വിശദവിവരങ്ങളും 12 വരെ ഓഫീസിൽ നിന്നും ലഭിക്കും. ഒപ്പം നോട്ടിഫിക്കേഷൻ, അപേക്ഷാ ഫോറം എന്നിവ www.ihrd.ac.in എന്ന വെബ് സൈറ്റിൽനിന്നും ഡൗൺലോഡ് ചെയ്യാം. വിശദവിവരങ്ങൾ 04734 224076 എന്ന നമ്പരിൽ ബന്ധപ്പെട്ടാൽലഭിക്കും.