വള്ളിക്കോട് : ഗ്രാമപഞ്ചായത്തിൽ നിന്നും സാമൂഹ്യസുരക്ഷാ പെൻഷൻ വാങ്ങുന്നവർ ഇതുവരെ മസ്റ്ററിംഗ് ചെയ്തിട്ടില്ലെങ്കിൽ 15ന് മുമ്പ് ചെയ്യേണ്ടതാണ്. ബയോമെട്രിക് മസ്റ്ററിംഗ് സാങ്കേതികമായി പരാജയപ്പെടുന്നവർ പ്രസ്തുത തീയതിക്കകം ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ ലൈഫ് സർട്ടിഫിക്കറ്റ് പഞ്ചായത്ത് ഓഫീസിൽ ഹാജരാക്കേണ്ടതാണ്. കിടപ്പുരോഗികളായ പെൻഷൻ ഗുണഭോക്താക്കളുടെ ബന്ധുക്കൾ ഹോം മസ്റ്ററിംഗിന് അപേക്ഷ സമർപ്പിക്കണം.