ചെങ്ങന്നൂർ : ബോയ്സ്‌ഹൈസ്കൂൾ ജില്ലാ ആശുപത്രിയുടെ ഒ.പി.വിഭാഗമാക്കി മാറ്റാനുള്ള ശ്രമത്തിന്റെ ഭാഗമായി
കഴിഞ്ഞ ഒരാഴ്ചയായി പി.ടി.എയും, അധികൃതരും തമ്മിൽ തർക്കങ്ങൾ രൂക്ഷമായി. ഇതിനിടയിലാണ് സ്‌കൂളിലെ സാധന സാമഗ്രികൾ ഗേൾസ് സ്‌കൂളിലേയ്ക്ക് മാറ്റുന്നതിന്റെ ഭാഗമായി ഇവിടെ പൊലീസിനെ വിന്യസിച്ചത്.സ്‌കോളർഷിപ്പിന് അപേക്ഷ സംബന്ധിച്ച് അന്വേഷിക്കാൻ ചെന്ന പി.ടി.എ പ്രസിഡന്റ് എം.വിജയൻ,അംഗം ശ്രീകുമാർ എന്നിവരെ കാരണ കൂടാതെ പൊലീസ് അറസ്റ്റു ചെയ്യുകയും ചെയ്തു.പൊലീസ് ഇവരെ മർദ്ദിക്കുകയും അപമാനിച്ചതായും ദൃസാക്ഷികൾ പറയുന്നു. സ്റ്റേഷനിൽ 15 ഓളം പൊലീസുകാർക്ക് കൊവിഡ് പോസിറ്റീവാണ്.ഈ സാഹചര്യത്തിലാണ് ഇവരെ സ്റ്റേഷനിൽ എത്തിച്ചത്. ഒരു മണിക്കൂറിനുള്ളിൽ ഇവരെ വിട്ടയക്കുമെന്ന് പറഞ്ഞെങ്കിലും ഉച്ചക്ക് ശേഷമാണ് ഭാരവാഹികളെ വിട്ടയച്ചത്.

എം.എൽ.എ പിടിവാശി ഉപേക്ഷിക്കണം

നൂറ്റാണ്ടുകളുടെ പാരമ്പര്യവും ധന്യമായ ചരിത്രവും പേറുന്ന, നഗരമദ്ധ്യത്തെ രണ്ട് സ്‌കൂളുകളുടെ നിലനില്പ്പിന് ഭാവിയിൽ ദോഷമായ തീരുമാനം പുന:പരിശോധിക്കണം. സ്‌കൂൾ പി.ടി.എയും എസ്.എം.സിയും ആശുപത്രി വികസനത്തിന് എതിരല്ല. ആശുപത്രിയും വേണം,സ്‌കൂളും വേണം. അതുകൊണ്ട് ഒ.പിമാറ്റത്തിന്,(ആയിരക്കണക്കിന് പ്രഗത്ഭരെ വാർത്തെടുത്ത വിദ്യാലയം ദയവായി ഒഴിവാക്കി) മറ്റൊരു കെട്ടിടം നഗരത്തിൽ കണ്ടെത്തണം.
- എം.വിജയൻ

(പി.ടി.എ പ്രസിഡന്റ്)