10-kallely-kavu
കല്ലേലി കാവിൽ കന്നിയിലെ ആയില്യം പൂജാ മഹോൽസവം

കോന്നി : കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ സർപ്പക്കാവിൽ കന്നിയിലെ ആയില്യത്തോട് അനുബന്ധിച്ച് ആയില്യം പൂജാ മഹോൽസവം നടക്കും. 12 ന് രാവിലെ 10ന്മ നാഗപൂജ ,നാഗ ഊട്ട് ,നൂറും പാലും ,മഞ്ഞൾ നീരാട്ട് ,കരിക്ക് അഭിഷേകം എന്നിവ നടക്കും. രാവിലെ 6ന് പ്രകൃതി സംരക്ഷണ പൂജ , ഭൂമി പൂജ ,വൃക്ഷ സംരക്ഷണ പൂജ ,ജല സംരക്ഷണ പൂജ വാനര ഊട്ട് ,മീനൂട്ട് , 8.30 പ്രഭാത വന്ദനം,10ന് സർപ്പക്കാവിൽ ആയില്യംപൂജാ മഹോൽസവം, വൈകിട്ട് 6.30 ന് ദീപ നമസ്‌ക്കാരം എന്നിവയ്ക്കു ഭാസ്‌കരൻ ഊരാളി ,വിനീത് ഊരാളി എന്നിവർ കാർമികത്വം വഹിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.