വള്ളിക്കോട് : ഗ്രാമപഞ്ചായത്ത് 14ാം വാർഡിൽ നരിയാപുരം ഇണ്ടിളയപ്പൻ ക്ഷേത്രം റോഡിന്റെ ഇരുവശങ്ങളിലും നടത്തിയിരുന്ന കൃഷി പഞ്ചായത്ത് നീക്കം ചെയ്തു. റോഡ് സൈഡിൽ കൃഷി ചെയ്തതുമൂലം സുഗമമായ ഗതാഗതത്തിന് തടസം നേരിടുന്നത് സംബന്ധിച്ച് പരാതികൾ വന്നതിന്റെ അടിസ്ഥാനത്തിലാണ് പഞ്ചായത്ത് ഭരണ സമിതി റോഡിന്റെ ഇരുവശങ്ങളിലും നടത്തിയ കൃഷി നീക്കം ചെയ്യാൻ തീരുമാനിച്ചത്. പഞ്ചായത്ത് റോഡിന്റെയും,പി.ഡബ്‌ള്യൂ.ഡി. റോഡിന്റെയും വശങ്ങൾ കൈയേറി കൃഷി ചെയ്തിട്ടുള്ളവർ അടിയന്തരമായി നീക്കം ചെയ്യണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.