പത്തനംതിട്ട : സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപറേഷൻ ദേശീയ പട്ടിക വർഗ ധനകാര്യ വികസന കോർപറേഷന്റെ സഹായത്തോടെ നടപ്പാക്കുന്ന രണ്ട് ലക്ഷം രൂപ പദ്ധതി തുകയുളള ആദിവാസി മഹിളാ സശാക്തീകരൺ യോജന പദ്ധതിക്ക് കീഴിൽ വായ്പ അനുവദിക്കുന്നതിനായി പട്ടികവർഗത്തിൽപ്പെട്ട തൊഴിൽ രഹിതരായ യുവതികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ പട്ടികവർഗത്തിൽപ്പെട്ട തൊഴിൽ രഹിതരും, 18 നും 55നും മദ്ധ്യേ പ്രായമുളളവരുമാവണം. കുടുംബ വാർഷിക വരുമാനം മൂന്നു ലക്ഷം രൂപയിൽ കൂടരുത്. അനുവദനീയമായ വായ്പാ തുക വിനിയോഗിച്ച് വിജയ സാദ്ധ്യതയുളള ഏതൊരു സ്വയം തൊഴിൽ സംരംഭത്തിലും (കൃഷി ഭൂമിവാങ്ങൽ/ മോട്ടോർ വാഹനം വാങ്ങൽ ഒഴികെ) ഗുണഭോക്താവിന് ഏർപ്പെടാം. തെരഞ്ഞെടുക്കപ്പെടുന്നവർ ഈടായി കോർപറേഷന്റെ നിബന്ധനകൾക്ക് അനുസരിച്ച് ആവശ്യമായ ഉദ്യോഗസ്ഥ ജാമ്യമോ, വസ്തു ജാമ്യമോ ഹാജരാക്കണം. വായ്പാ തുക നാല് ശതമാനം വാർഷിക പലിശ നിരക്കിൽ അഞ്ച് വർഷം കൊണ്ട് തിരിച്ചടയ്ക്കണം.താൽപര്യമുളളവർ അപേക്ഷാ ഫോറത്തിനും വിശദ വിവരങ്ങൾക്കുമായി കോർപറേഷന്റെ അതത് ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ : 04734 253381.