water

പത്തനംതിട്ട : ജൽജീവൻ പദ്ധതിയിലൂടെ ജില്ലയിൽ ആദ്യഘട്ടത്തിൽ മാത്രം 27,000 ശുദ്ധജല കണക്ഷൻ ലഭിക്കും. 43.82 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി തയാറാക്കിയിരിക്കുന്നത്.

ഗ്രാമീണ മേഖലയിലെ എല്ലാ വീടുകളിലും കൃത്യമായ അളവിലും ഗുണനിലവാരത്തിലും ദീർഘകാല അടിസ്ഥാനത്തിൽ പതിവായി പ്രവർത്തനക്ഷമമായ ടാപ്പിലൂടെ ശുദ്ധജലം നൽകുക എന്ന ദൗത്യമാണ് ജൽജീവൻ പദ്ധതിയിലൂടെ ഏറ്റെടുത്തിട്ടുള്ളത്.
കേന്ദ്രസംസ്ഥാന സർക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ജനകീയ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന പദ്ധതി 2024നുള്ളിൽ പൂർത്തീകരിക്കും.
ഒന്നാം ഘട്ടത്തിൽ 44 പഞ്ചായത്തുകളിലെ 20,250 വീടുകൾക്ക് ഗാർഹിക ടാപ്പ് കണക്ഷൻ നൽകുന്നതിനാണ് ഭരണാനുമതി ലഭിച്ചിട്ടുള്ളത്.

പഞ്ചായത്തുകളും നൽകുന്ന

കുടിവെള്ള കണക്ഷനുകളുടെ എണ്ണവും

കുറ്റൂർ : 610

കടപ്ര : 1440

നിരണം : 570

നെടുമ്പ്രം : 105

പെരിങ്ങര : 244

കവിയൂർ : 1270

കുന്നന്താനം : 1470

കല്ലൂപ്പാറ : 600

മല്ലപ്പള്ളി : 200

ആനിക്കാട് : 300

കോട്ടാങ്ങൽ : 350

കൊറ്റനാട് : 150

എഴുമറ്റൂർ : 500

ഇരവിപേരൂർ : 400

കോയിപ്രം : 600

തോട്ടപ്പുഴശേരി : 250

അയിരൂർ : 1350

ആറന്മുള : 750

ഓമല്ലൂർ : 80

മെഴുവേലി : 200

മല്ലപ്പുഴശേരി : 650

തുമ്പമൺ : 300

പന്തളം തെക്കേക്കര : 250

ഏനാദിമംഗലം : 250

ഏഴംകുളം : 300

വള്ളിക്കോട് : 550

തണ്ണിത്തോട് : 200

പ്രമാടം : 500

മൈലപ്ര : 35

മലയാലപ്പുഴ : 250

കുളനട : 680

വടശ്ശേരിക്കര : 200

റാന്നി : 200

പെരുനാട് : 660

ചെറകോൽ : 275

അങ്ങാടി : 500

പഴവങ്ങാടി : 550

നാരങ്ങാനം : 300

ചെന്നീർക്കര : 350

ചിറ്റാർ : 200

നാറാണമൂഴി : 350

കോഴഞ്ചേരി : 200

ഇലന്തൂർ : 400

വെച്ചൂച്ചിറ : 480

പുതുതായി ഉൾപ്പെടുത്തിയത് 7010 കണക്ഷനുകൾ

കടമ്പനാട് 500, ഏറത്ത് 150, പള്ളിക്കൽ100, കൊടുമൺ1000, പുറമറ്റം 300 എന്നിവിടങ്ങളിൽ നിർമ്മാണ പ്രവർത്തനം നടന്നു വരുന്നു. പെരുനാട്, കടപ്ര, നിരണം എന്നീ പഞ്ചായത്തുകൾ ഉൾപ്പെടെ 7010 കണക്ഷനുകൾ കൂടി ജൽജീവൻ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

"കുടിവെള്ളത്തിന്റെ അളവും ഗുണവും സംരക്ഷണവും ഉറപ്പാക്കുന്നതിന് വിവിധ ബോധവത്കരണ പരിപാടികളും വാട്ടർ അതോറിറ്റി നടപ്പാക്കും. നിലവിൽ 43.82 കോടി രൂപയുടെ ഭരണാനുമതി ആയിട്ടുണ്ട്.

അലക്‌സ് കണ്ണമല

കേരളാ വാട്ടർ അതോറിറ്റി ഡയറക്ടർ ബോർഡ് അംഗം