ചെങ്ങന്നൂർ: സാംസ്‌കാരിക രംഗത്തെ വികസനം ലക്ഷ്യമിട്ട് ചെങ്ങന്നൂരിൽ സാംസ്‌കാരിക സമുച്ചയം നിർമ്മിക്കുന്നു. 16 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന കെട്ടിടത്തിനായി സ്ഥലം ഏറ്റെടുക്കൽ നടപടികൾ പൂർത്തിയായി.ചെങ്ങന്നൂർ ഗവ.ഐ.ടി.ഐയുടെ മൂന്ന് ഏക്കർ സ്ഥലത്താണ് കെട്ടിടം നിർമ്മിക്കുന്നത്.പഠന കേന്ദ്രം, മ്യൂസിയം,1200 പേർക്ക് ഇരുന്ന് കലാ പരിപാടി ആസ്വദിക്കാനുള്ള ഓഡിറ്റോറിയം, ഓപ്പൺ എയർ ഓഡിറ്റോറിയം,പഠന മുറികൾ, സാഹിത്യ സംവാദ വേദികൾ, ഭക്ഷണ ശാല, മിനി പാർക്ക്, കുട്ടികൾക്കായി ഉല്ലാസ കേന്ദ്രം തുടങ്ങിയവ സാംസ്‌കാരിക സമുച്ചയത്തിൽ ഒരുക്കും.ചെങ്ങന്നൂരിലെ സാംസ്‌കാരിക സമുച്ചയത്തിൽ കലാ മ്യൂസിയവും,പഠന കേന്ദ്രവും ആരംഭിക്കുന്നതോടെ നാടിന്റെ കലാ പാരമ്പര്യം നിലനിറുത്താനും മൺമറഞ്ഞു പോയ കല പ്രതിഭകളെ ഓർക്കാനും പഠിക്കാനും അവസരമൊരുങ്ങും. കെട്ടിടത്തിന്റെ നിർമ്മാണ മേൽനോട്ടം സാംസ്‌കാരിക വകുപ്പിനാണ്.
സാംസ്‌കാരിക കേന്ദ്രത്തിന്റെ ആദ്യഘട്ട നിർമ്മാണത്തിന്റെ ഭാഗമായി എം.എൽ.എ ഫണ്ടിൽ നിന്ന് രണ്ട് കോടി രൂപയും സാംസ്‌കാരിക വകുപ്പിൽ നിന്ന് ഒരു കോടി രൂപയും അനുവദിച്ചിട്ടുണ്ട്. പദ്ധതിയുടെ നിർമ്മാണം ഉടൻ ആരംഭിക്കും.
സജി ചെറിയാൻ
(എം.എൽ.എ)
-ചെലവ് 16 കോടി
-പഠന കേന്ദ്രം, മ്യൂസിയം
-1200 പേർക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയം
പഠന മുറികൾ,
സാഹിത്യ സംവാദ വേദികൾ,
ഭക്ഷണ ശാല, മിനി പാർക്ക്