പത്തനംതിട്ട: ശ്രീബുദ്ധാ കോളേജ് ഓഫ് എൻജിനീയറിംഗ് സിവിൽ എൻജിനീയറിംഗ് വിഭാഗം നാഷണൽ ഹൈവേസ് അതോറിറ്റി ഓഫ് ഇൻഡ്യയുമായി ധാരണാ പത്രത്തിൽ ഒപ്പ് വച്ചു. ഹരിപ്പാട് -പറവൂർ മുതൽ കൊറ്റൻ കുളങ്ങര വരെ 37.4 കിലോമീറ്റർ) നിലവിലുള്ള റോഡിനെ ആറുവരി പാത ആക്കുന്നതും നൂതനങ്ങളായ ആശയങ്ങൾ ഉപയോഗിച്ചു കൊണ്ട് അറ്റകുറ്റപ്പണികൾ തീർക്കുന്നതും ഉൾപ്പെടയുള്ള ജോലികൾക്കു ആവശ്യമായ സാങ്കേതിക സഹായം ലഭ്യമാക്കുക എന്നതാണ് ഇതുവഴി സ്ഥാപനത്തെ ചുമതലപ്പെടുത്തിയിരിക്കുന്നത്. പുതിയ ഗവേഷണങ്ങൾക്കു വഴി തെളിയുന്നതോടൊപ്പം ഇരുപതോളം കുട്ടികൾക്ക് ധനസഹായത്തോടുകൂടിയുള്ള പരിശീലനത്തിനുമുള്ള അവസരമാണ് ഇതുമൂലം ലഭിക്കുന്നത്.പരിശീലന കാലത്തു ബി.ടെക്ക് വിദ്യാർത്ഥികൾക്ക് 8000 രൂപയും എം.ടെക്ക് വിദ്യാർത്ഥികൾക്ക് 15000 രൂപയും ധനസഹായമായി ലഭിക്കുമെന്ന് ശ്രീബുദ്ധാ കോളേജ് ഓഫ് എൻജിനീയറിംഗ് ചെയർമാൻ പ്രൊ.കെ ശശികുമാർ പറഞ്ഞു.