അടൂർ : സെന്റ് സിറിൾസ് കോളേജ് പ്രഥമ പ്രിൻസിപ്പലായിരുന്ന ഫാ.അലക്സ് കുരമ്പിൽ കോർ എപ്പിസ്ക്കോപ്പയുടെ സ്മരണാർത്ഥം ക്യാപ്പിറ്റൽ അലൂമിനി ചാപ്ടർ ഏർപ്പെടുത്തുന്ന അവാർഡിന് എൻട്രികൾ ക്ഷണിക്കുന്നു. പൊതുപ്രവർത്തനം, വിദ്യാഭ്യാസം, കല, സാഹിത്യം, സ്പോട്സ്, ആദ്ധ്യാത്മിക മേഖലകളിൽ പ്രവർത്തിച്ചവർക്കാണ് പുരസ്ക്കാരം നൽകുന്നത്. ഓരോ വർഷവും ഓരോ മേഖലയിൽ പ്രവർത്തിച്ചവർക്കാകും അവാർഡ് നൽകുക. ഈ വർഷം പൊതുപ്രവർത്തന മേഖലയിൽ പ്രവർത്തിച്ചവരെയാണ് പരിഗണിക്കുന്നതെന്ന് പ്രസിഡന്റ് ബെന്നി സാഹിതിയും സെക്രട്ടറി ജോമോൻ ജോയിസും അറിയിച്ചു. നോമിനേഷനിലൂടെയോ വ്യക്തിപരമായോ അവാർഡിന് അപേക്ഷിക്കാം. 25,001രൂപയും പ്രശസ്തി പത്രവുമാണ് അവാർഡ്. താൽപ്പര്യമുള്ളവർ പ്രസിഡന്റ്,അലൂമിനി ചാപ്ടർ, ബ്ളോക്ക് 7/ 526,ഹൗസിംഗ് ബോർഡ് ഫ്ളാറ്റ്, പാറ്റൂർ, തിരുവനന്തപുരം 35 എന്ന വിലാസത്തിൽ ഒക്ടോബർ 31നകം എൻട്രികൾ സമർപ്പിക്കണം.