പത്തനംതിട്ട: ഹസ്രാത്ത് സംഭവുമായി ബന്ധപ്പെട്ട് മാദ്ധ്യമ പ്രവർത്തകരെ രാജ്യദ്രോഹ കുറ്റം ചുമത്തി ജയിലിൽ അടച്ച നടപടിയിൽ ഹ്യൂമൻ റൈറ്റ്‌സ് ഓർഗനൈസേഷൻ ജില്ലാക്കമ്മിറ്റി പ്രതിഷേധിച്ചു.മാദ്ധ്യമ പ്രവർത്തകരെ തടഞ്ഞ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും യോഗം ആവശ്യപെട്ടു. മാദ്ധ്യമ സ്വാതന്ത്ര്യത്തിന് വിലക്ക് ഏർപ്പെടുത്തുന്ന ഏതു നടപടിയും ഇന്ത്യ രാജ്യത്തിന് കളങ്കമാണെന്നും യോഗം വിലയിരുത്തി.യോഗത്തിൽ അഫ്‌സൽ പത്തനംതിട്ട, കാർട്ടൂണിസ്റ്റ് ഷാജി മാത്യു.ജോസ് പനച്ചിക്കൽ, അൻസാരി മന്ദിരം , വെട്ടിപ്പുറം രാജശേഖരൻ , ഷിബു പൂവൻപാറ തുടങ്ങിയവർ സംസാരിച്ചു.