ചെങ്ങന്നൂർ: നാടിന്റെ വികസന പദ്ധതികൾ സമവായത്തിലൂടെയാണ് നടപ്പാക്കേണ്ടതെന്ന് കെ.പി.സി.സി.സെക്രട്ടറി സുനിൽ പി.ഉമ്മൻ പറഞ്ഞു. ചെങ്ങന്നൂർ സർക്കാർ ആശുപത്രിയുടെ വികസനത്തിന്റെ പേരിൽ ബോയിസ് ഹൈസ്‌കൂൾ ഒഴിപ്പിച്ചെടുത്തപ്പോൾ പ്രതിഷേധിച്ച പി.ടി.എ പ്രസിഡന്റിനെയും കമ്മിറ്റിയംഗത്തെയും അറസ്റ്റ് ചെയ്ത് അഞ്ച് മണിക്കൂർ പൊലീസ് സ്റ്റേഷനിൽ പിടിച്ചുവെച്ച സംഭവം പ്രതിഷേധാർഹമാണ്. സ്‌കൂൾ മാറ്റം സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് ഹെഡ്മിസ്ട്രസിന് ലഭിക്കാത്ത സാഹചര്യത്തിലാണ് ഈ സംഭവം നടന്നത് കേരളത്തിന്റെ വികസന ചരിത്രത്തിൽ നുറ്റാണ്ടിന്റെ പഴക്കമുള്ള ഒരു ഹൈസ്‌കൂൾ ഇല്ലാതാക്കി വികസന പ്രവർത്തനം ആരും നടത്തിയിട്ടില്ല. ഇടതു മുന്നണി ഉയർത്തിയ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ഇതാണോയെന്ന് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.